കുഞ്ഞനന്തന് ശിക്ഷാ ഇളവ്: നിയമപരമായി നേരിടുമെന്ന് ആർഎംപി
Saturday, March 17, 2018 1:18 PM IST
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടുമെന്ന് ആർഎംപി. ഇക്കാര്യത്തിൽ ഗവർണർക്ക് പരാതി നൽകുമെന്നും ആർഎംപി നേതാവ് എൻ. വേണു അറിയിച്ചു.

കുഞ്ഞനന്തന് ശിക്ഷാ ഇളവു നൽകുന്നതിനു പിന്നിൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ പങ്ക് വ്യക്തമാണ്. ടി.പി. കേസിലെ പല പ്രതികളും മാസത്തിൽ പകുതി ദിവസവും പരോളിലാണെന്നും വേണു പറഞ്ഞു. 70 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു ശി​​​ക്ഷയി​​ൽ ഇ​​ള​​​വ് ന​​​ല്കാ​​നു​​ള്ള സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യു​​​ടെ മ​​റ​​വി​​ലാ​​ണു കു​​​ഞ്ഞ​​​ന​​​ന്ത​​​നെ ജ​​യി​​ലി​​ൽ​​നി​​ന്നു മോ​​ചി​​പ്പി​​ക്കാ​​നു​​ള്ള നീ​​​ക്കം നടക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.