പ്രവാസി സംരംഭകൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി
Saturday, February 24, 2018 5:09 PM IST
പ​ത്ത​നാ​പു​രം:​ വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മ​നം​നൊ​ന്ത് പ്രവാസി സംരംഭകൻ സു​ഗ​ത​ൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സുഗതന്‍റെ സംസ്കാരം ഇന്ന് നടന്നു.

പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാ(64)​ണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സു​ഗ​ത​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും പ്രവാസി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ചി​ല രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും പ​രാ​തി ന​ൽ​കിയിട്ടുണ്ട്. കു​ന്നി​ക്കോ​ട് പോ​ലീ​സിനാണ് അന്വേഷണ ചുമതല.

ഗ​ൾ​ഫി​ലെ 40 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ്വ​സ്ഥ​മാ​യി ജീ​വി​തം ന​യി​ക്കാ​മെ​ന്ന സ്വ​പ്ന​വു​മാ​യി​ട്ടാ​ണ് നാ​ട്ടി​ൽ സു​ഗ​ത​ന്‍ ​വ​ർ​ക് ഷോ​പ്പ് തു​ട​ങ്ങാ​നൊ​രു​ങ്ങി​യ​ത്. താ​ൻ ന​ട​ത്തു​ന്ന വ​ർ​ക്ക് ഷോ​പ്പി​ൽ നാ​ല​ഞ്ച് പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഈ പ്രവാസിയുടെ സ്വ​പ്ന​ങ്ങ​ളും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. തുടർന്നാണ് സുഗതൻ ജീവനൊടുക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.