അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി; അ​ധി​കാ​ര​ത്തി​ന്‍റെ രാ​വ​ണ​നെ​ന്നു സ​തീ​ശ​ൻ
Tuesday, March 20, 2018 10:40 AM IST
തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​ത്. ബൈ​പ്പാ​സ് കീ​ഴാ​റ്റൂ​രി​ലൂ​ടെ മാ​ത്ര​മേ നി​ർ​മി​ക്കൂ എ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു ചി​ല സി​പി​എ​മ്മു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല എ​ന്ന​തു വ​സ്തു​ത​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത് കി​ളി​ക​ള​ല്ല, ക​ഴു​ക​ൻ​മാ​രാ​ണെ​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ സ​മ​ര​ത്തി​നു സ​ർ​ക്കാ​ർ വ​ഴ​ങ്ങി​ല്ല. നി​ർ​ദി​ഷ്ട ദേ​ശീ​യ​പാ​താ ബൈ​പ്പാ​സ് അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം കീ​ഴാ​റ്റൂ​രി​ലൂ​ടെ മാ​ത്ര​മേ നി​ർ​മി​ക്കൂ. ഇ​തി​ന് ബ​ദ​ൽ അ​ലൈ​ൻ​മെ​ന്‍റി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ചി​ല സി​പി​എ​മ്മു​കാ​രെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല എ​ന്ന​തു സ​ത്യ​മാ​ണ്. എ​ന്നാ​ൽ സി​പി​എ​മ്മു​കാ​ർ ഭ​രി​ക്കു​ന്പോ​ൾ സി​പി​എ​മ്മു​കാ​ർ എ​തി​ർ​ക്കു​ന്ന​തു​കൊ​ണ്ട് സ​ർ​ക്കാ​രി​നു വി​ക​സ​നം വേ​ണ്ടെ​ന്നു വ​യ്ക്കാ​നാ​വി​ല്ല. ദേ​ശീ​യ​പാ​താ വി​ക​സ​നം പാ​ടി​ല്ലെ​ന്നു ശ​ഠി​ക്കു​ന്ന​വ​ർ നാ​ട്ടി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ, കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​യ​സ​ഭ​യി​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന വ​യ​ൽ​ക്കി​ളി​ക​ൾ "​കി​ളി​ക​ള​ല്ല, ക​ഴു​ക​ൻ​മാ​ർ’ ആ​ണെ​ന്നും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും പാ​ട​ത്തു​പോ​കാ​ത്ത​വ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. വി​ക​സ​ന​വി​രു​ദ്ധ​ൻ​മാ​ർ മാ​രീ​ച​വേ​ഷം പൂ​ണ്ടു​വ​രി​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, കീ​ഴാ​റ്റൂ​രി​ൽ ക​ണ്ട​ത് അ​ധി​കാ​ര​ത്തി​ന്‍റെ പ​ത്തു ത​ല​യു​ള്ള രാ​വ​ണ​നെ​യാ​ണെ​ന്നും പാ​ർ​ട്ടി ഗ്രാ​മ​ത്തി​ലേ​ത് സി​പി​എ​മ്മു​കാ​ർ​ക്കു പോ​ലും ബോ​ധ്യ​പ്പെ​ടു​ത്താ​ത്ത വി​ക​സ​ന​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. സ​മ​രം ന​ട​ത്തി​യ​ത് ക​ഴു​ക​ൻ​മാ​ര​ല്ല, 11 സി​പി​എ​മ്മു​കാ​രാ​ണെ​ന്നും ഇ​വ​രെ​യാ​ണ് സി​പി​എം പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

വ​യ​ൽ നി​ക​ത്തി ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് ക​ണ്ണൂ​ർ കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ചെ​യ്യു​ന്ന​ത്. വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലി​നു ന​ടു​വി​ൽ കൂ​ടാ​രം നി​ർ​മി​ച്ചു രാ​പ്പ​ക​ൽ കാ​വ​ൽ കി​ട​ക്കു​ന്ന​താ​യി​രു​ന്നു സ​മ​ര​രീ​തി. ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി​യ​തി​നു പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​പ​ന്ത​ൽ തീ​യീ​ട്ടു ന​ശി​പ്പി​ച്ചി​രു​ന്നു.

ഹൈ​വേ ഒ​ഴി​വാ​ക്കി വ​യ​ലി​ലൂ​ടെ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു പി​ന്നി​ൽ ത​ളി​പ്പ​റ​ന്പി​ലെ സി​പി​എം-​കോ​ണ്‍​ഗ്ര​സ്-​മു​സ്ലിം ലീ​ഗ് കൂ​ട്ടാ​യ്മ​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ളാ​ണെ​ന്നാ​ണ് വ​യ​ൽ​ക്കി​ളി​ക​ളു​ടെ ആ​രോ​പ​ണം. ത​ളി​പ്പ​റ​ന്പ് ടൗ​ണി​ൽ ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ടാ​ൻ സ്ഥ​ല​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കീ​ഴാ​റ്റൂ​രി​ലൂ​ടെ ബൈ​പ്പാ​സ് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.