ബി​ഹാ​റി​നു പ്ര​ത്യേ​ക പ​ദ​വി വേ​ണ​മെ​ന്ന് പ​പ്പു യാ​ദ​വ്
Wednesday, March 21, 2018 4:00 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​നു പ്ര​ത്യേ​ക പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ൻ അ​ധി​കാ​ർ പാ​ർ​ട്ടി(​ജെ​എ​പി) എം​പി പ​പ്പു യാ​ദ​വ് രം​ഗ​ത്ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പ​പ്പു യാ​ദ​വ് ലോ​ക്സ​ഭ​യി​ൽ ബി​ഹാ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നു പ​പ്പു യാ​ദ​വ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്മേ​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച​വേ​ണ​മെ​ന്നും പ​പ്പു സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി, വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സ​ഭ ഇ​ന്നും സ്തം​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.