ഇ​റാ​ക്കി​ൽ​നി​ന്നു ന​ഴ്സു​മാ​രെ ര​ക്ഷി​ച്ച​ത് ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ; മോ​ദി​യോ​ട് ഉ​മ്മ​ൻ ചാ​ണ്ടി
Saturday, February 24, 2018 5:51 PM IST
തി​രു​വ​ന​ന്ത​പു​രം: 2014ൽ ​ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ ഇ​റാ​ക്കി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ ന​ഴ്സു​മാ​രെ​ല്ലാം ക്രി​സ്ത്യാ​നി​ക​ളാ​യി​രു​ന്നെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ഇ​ന്ത്യ​ക്കാ​ർ എ​ന്ന ഒ​റ്റ വി​കാ​ര​ത്തി​ന്‍റെ പു​റ​ത്താ​ണ് ന​ഴ്സു​മാ​രെ ര​ക്ഷി​ക്കാ​ൻ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​തി​നെ മേ​ഘാ​ല​യ​യി​ലെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ​ക്കു​വേ​ണ്ടി നി​സാ​ര​വ​ൽ​ക്ക​രി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

മേ​ഘാ​ല​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​രെ കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഖേ​ദ​ക​ര​മാ​ണ്. ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​ര​ർ ബ​ന്ധി​ക​ളാ​ക്കി​യ 46 മ​ല​യാ​ളി ന​ഴ്സു​മാ​രെ 2014 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. അ​ന്ന​ത്തെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സം​യു​ക്ത ശ്ര​മ​ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു അ​ത്. അ​ന്ന് അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത് ആ ​ന​ഴ്സു​മാ​രാ​രും ക്രി​സ്ത്യാ​നി​ക​ളാ​യ​തു കൊ​ണ്ടാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ക്കാ​ർ എ​ന്ന ഒ​റ്റ വി​കാ​ര​മാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ഇ​തി​ൽ നി​ന്നും വി​ഭി​ന്ന​മാ​യ ഒ​രു അ​ഭി​പ്രാ​യ​മു​ണ്ടാ​കി​ല്ല. ഇ​തി​നെ​യാ​ണ് മേ​ഘാ​ല​യ​യി​ലെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി നി​സാ​ര​വ​ൽ​ക്ക​രി​ച്ച​തും, അ​പ​മാ​നി​ച്ച​തും- ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

മു​ൻ​പ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു ബി​ജെ​പി​യു​ടെ പ്ര​ധാ​ന പ്ര​ചാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു മ​ല​യാ​ളി മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്ന സോ​ണി​യാ ഗാ​ന്ധി​യു​ടെ ഇ​റ്റാ​ലി​യ​ൻ ബ​ന്ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ര​ക്ഷ​പെ​ടും എ​ന്ന​ത്. എ​ന്നാ​ൽ യു​പി​എ​യു​ടെ കാ​ല​ത്തു മു​ഴു​വ​നും ആ ​നാ​വി​ക​ർ ഇ​ന്ത്യ​ൻ ത​ട​വ​റ​യി​ലാ​യി​രു​ന്നു. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​വ​ർ ഇ​റ്റ​ലി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഗു​ജ​റാ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പാ​കി​സ്ഥാ​ൻ ബ​ന്ധ​മു​ണ്ട് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചി​രു​ന്നു. രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഇ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ൽ അ​ങ്ങ് നാ​ളി​തു​വ​രെ എ​ന്ത് ന​ട​പ​ടി​യാ​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ചോ​ദി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.