രാജ്യത്ത് ഐക്യമുണ്ടാക്കാൻ കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുള്ളുവെന്ന് രാഹുൽ ഗാന്ധി
Saturday, March 17, 2018 11:25 AM IST
ന്യൂഡൽഹി: ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യമുണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും ഡൽഹിയിൽ നടക്കുന്ന എഐസിസിയുടെ സന്പൂർണ പ്ലീനറി സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

മോദി സർക്കാർ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് അവർ പിന്തുടരുന്നത്. ഇതിനെ നേരിടാൻ കോണ്‍ഗ്രസിനെ സജ്ജമാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസിനേയും സംഘപരിവാറിനെയും നേരിടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശനിയാഴ്ച രാവിലെ രാ​ഹു​ൽ ഗാ​ന്ധി പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. എ​ഐ​സി​സി​യു​ടെ 84-ാം സ​മ്മേ​ള​ന​മാ​ണി​ത്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​കും. രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ള​ട​ക്ക​മു​ള്ള നാ​ല് പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കും.

എ​ഐ​സി​സി അം​ഗ​ങ്ങ​ളും പി​സി​സി അം​ഗ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ 13,000 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.