ടൗ​ണ്‍ സ്ക്വ​യ​റി​നു മോ​ദി​യു​ടെ പേ​രി​ട്ട വ​യോ​ധി​ക​നെ ക​ഴു​ത്ത​റ​ത്തു​കൊ​ന്നു
Friday, March 16, 2018 10:04 PM IST
പാ​റ്റ്ന: ടൗ​ണ്‍ സ്ക്വ​യ​റി​നു പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പേ​രി​ട്ട വ​യോ​ധി​ക​നെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ലാ​ണ് രാ​മ​ച​ന്ദ്ര യാ​ദ​വ് എ​ന്ന എ​ഴു​പ​തു​കാ​ര​ൻ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. 50 പേ​ര​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ട​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു രാ​മ​ച​ന്ദ്ര യാ​ദ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ന​ഗ​ര​ത്തി​ലെ ച​ത്വ​ര​ത്തി​ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ രാ​മ​ച​ന്ദ്ര, ന​രേ​ന്ദ്ര മോ​ദി ചൗ​ക് എ​ന്നു പേ​രു ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ അ​ക്ര​മി​സം​ഘം ഹോ​ക്കി സ്റ്റി​ക്കു​ക​ളും വാ​ളും ഉ​പ​യോ​ഗി​ച്ച് പി​താ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് രാ​മ​ച​ന്ദ്ര​യു​ടെ മ​ക​ൻ തേ​ജ് ആ​രോ​പി​ച്ചു. അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച, രാ​മ​ച​ന്ദ്ര യാ​ദ​വി​ന്‍റെ സ​ഹോ​ദ​ര​നും മ​ർ​ദ്ദ​ന​മേ​റ്റ​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം തെ​രു​വി​ൽ സ്ഥാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ ത​ന്‍റെ സ​ഹോ​ദ​ര​നെ ര​ണ്ടു​വ​ർ​ഷം മു​ന്പ് അ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​രാ​ണ് പി​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നും തേ​ജ് ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.