പാ​ർ​ല​മെ​ന്‍റ് ഇ​ന്നും പ്ര​ക്ഷു​ബ്ധം: ഇ​രു​സ​ഭ​ക​ളും നി​ർ​ത്തി​വ​ച്ചു
Friday, March 16, 2018 11:48 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും നി​ർ​ത്തി​വ​ച്ചു. ലോ​ക്സ​ഭ 12 മ​ണി​വ​രെ​യും രാ​ജ്യ​സ​ഭ 2.30 വ​രെ​യു​മാ​ണ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ വെെ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും ടി​ഡി​പി​യും ലോ​ക്സ​ഭ​യി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സി​നു പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നും ബി​ഹാ​റി​ൽ​നി​ന്നും ലോക്സഭയിലേക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ ഇ​ന്ന് സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. യു​പി​യി​ൽ​നി​ന്ന് പ്ര​വീ​ൺ നി​ഷാ​ദും നാ​ഗേ​ന്ദ്ര പ്ര​താ​പ് സിം​ഗും, ബി​ഹാ​റി​ൽ​നി​ന്ന് സ​ർ​ഫ​റാ​സ് അ​ലാമുമാണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.