മന്ത്രി മന്ദിരങ്ങളിൽ കർട്ടൻ മാറ്റി: ചെലവ് "തുച്ഛമായ' എട്ടര ലക്ഷം
Friday, March 16, 2018 4:49 PM IST
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ഖജനവിൽനിന്നു ചെലവഴിച്ചത് ലക്ഷങ്ങൾ. മന്ത്രി മന്ദിരങ്ങളിലെ കർട്ടൻ മാറ്റാൻ മാത്രം ചെലവഴിച്ചത് എട്ടര ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാൻ ചെലവിട്ടത് രണ്ടര ലക്ഷത്തിലധികം രൂപയാണ്.

ധനമന്ത്രി തോമസ് ഐസക് ഈ ഇനത്തിൽ ചെലവിട്ടത് 25,946 രൂപയാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ 75,516 രൂപയും കർട്ടനായി ചെലവഴിച്ചു. കടകംപള്ളി സുരേന്ദ്രൻ 121,705 രൂപയും പി. തിലോത്തമൻ 151,972 രൂപയും എം.എം. മണി 33,990 രൂപയും എ.കെ. ബാലൻ 30,350 രൂപയുമാണ് കർട്ടനായി ചെലവിട്ടത്.

മുൻമന്ത്രിമാരായ തോമസ് ചാണ്ടി 123,828 രൂപയും ഇ.പി. ജയരാജൻ 39,071 രൂപയും കർട്ടനായി ചെലവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.