വി.എസ് ആദരണീയനായ നേതാവെന്ന് കെ.എം. മാണി
Thursday, February 22, 2018 1:24 PM IST
കോട്ടയം: വി.എസ്. അച്യുതാനന്ദൻ ആദരണീയനായ നേതാവാണെന്ന് കെ.എം. മാണി. മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരേ വി.എസ് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് മാണിയുടെ പ്രതികരണം.

വി.എസിനേയും തന്നെയും കേരളത്തിലെ ജനങ്ങൾക്ക് അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടെന്നും മാണി കോട്ടയത്ത് പറഞ്ഞു.

ഇടതുനയത്തിന്​ വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത്​ ദേശീയതലത്തിലുള്ള ഇടത്​ ​എെക്യം ദുർബലപ്പെടുത്തുമെന്നാണ് വി.എസ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.