വിഴിഞ്ഞം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു
Wednesday, February 21, 2018 12:45 PM IST
കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.ബാബു, അദാനി ഗ്രൂപ്പ് എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളിൽ സിഎജി എന്തടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഇതിൽ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം കരാർ പരിശോധിക്കാൻ സിഎജിക്ക് അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

കരാർ പരിശോധിക്കാൻ സിഎജിക്ക് ഭരണഘടന അധികാരം നൽകിയിട്ടുണ്ടെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം. കരാർ സംബന്ധിച്ച പരിശോധനയ്ക്കു സിഎജിയുടെ അധികാരത്തെക്കുറിച്ചാണ് ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.