ഐ​ലീ​ഗ്: ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ​ജ​യം
Tuesday, March 20, 2018 9:19 PM IST
കൊ​ച്ചി: ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​നി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം. ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫ​ത്തേ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ബ്ലാ​സ്റ്റേ​ഴ്സ് റി​സ​ർ​വ് ടീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി. റി​സ്വാ​ൻ അ​ലി, അ​ന​ന്തു മു​ര​ളി, സൂ​ര​ജ് റാ​വ​ത്ത് എ​ന്നി​വ​ർ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി.

ഹൈ​ദ​രാ​ബാ​ദി​നാ​യി എ​ഡ്മ​ണ്ട് പേ​പ്ര, ഡോ​ണ്‍ ലെ​പ്ച്ച എ​ന്നി​വ​രാ​ണു ഗോ​ൾ നേ​ടി​യ​ത്. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ റി​സ്വാ​ൻ നേ​ടി​യ ഗോ​ളി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ പ​കു​തി സ്വ​ന്ത​മാ​ക്കി​യ ക​ളി​യി​ൽ ര​ണ്ടാം പ​കു​തി​യി​ലാ​ണു മ​റ്റു നാ​ലു ഗോ​ളു​ക​ളും വീ​ണ​ത്. 25നു ​മ​ധ്യ​ഭാ​ര​തു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത​മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.