സുധാകരന്‍റെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്; സർക്കാർ സമ്മർദ്ദത്തിൽ
Friday, February 23, 2018 3:22 PM IST
കണ്ണൂർ: ശു​ഹൈ​ബ് വ​ധ​ക്കേ​സ് സിബിഐക്ക് വിടണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന നി​രാ​ഹാ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നു. വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ സർക്കാരും കടുത്ത സമ്മർദ്ദത്തിലാണ്. ശുഹൈബ് കൊലപാതകം പാർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വിലയിരുത്തി കഴിഞ്ഞു.

വിഷയത്തിൽ കണ്ണൂർ ജില്ലാ നേതൃത്വം ഒറ്റപ്പെട്ട മട്ടാണ്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാർട്ടി അംഗമാണെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിലുള്ള കടുത്ത വിയോജിപ്പ് സംസ്ഥാന സമ്മേളന വേദിയിൽ വച്ച് ജയരാജനെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

സി​ബി​ഐ അ​ന്വേ​ഷ​ണം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചാ​ൽ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ​യെ​ന്ന ശക്തമായ നി​ല​പാ​ടി​ലാ​ണ് കോൺഗ്രസ് നേതൃത്വം. സമരം കണ്ടില്ലെന്ന് സർക്കാർ നടിച്ചാൽ കോടതിയെ സമീപിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫിന്‍റെ ഉന്നതതല യോഗം കണ്ണൂരിൽ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സുധാകരൻ സമരം തുടരാൻ തീരുമാനിച്ചത്.

ഇ​തി​നി​ടെ അ​റ​സ്റ്റി​ലാ​യ​വ​ർ ഡ​മ്മി​ പ്ര​തി​ക​ളാ​ണെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്ന് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പി​താ​വും രം​ഗ​ത്തെ​ത്തി. മ​ക​നെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്ന് ആ​കാ​ശിന്‍റെ പി​താ​വ് എം.​വി. ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ശു​ഹൈ​ബ് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ത്ത് മ​ക​ൻ തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ കു​ഴി​മ്പി​ലാ​ൻ​ക​ണ്ടി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​മു​ള്ള​തി​നാ​ൽ അ​വ​നും ഭ​ക്ത​ർ​ക്ക് ഭ​ക്ഷ​ണം വി​ള​ന്പാ​നു​ണ്ടാ​യി​രു​ന്നു. കാ​വും​പ​ടി​യി​ലെ ജ​ന​ങ്ങ​ളോ​ടു ചോ​ദി​ച്ചാ​ൽ ഇ​ക്കാ​ര്യം അ​റി​യാ​മെ​ന്നും സി​പി​എം തി​ല്ല​ങ്കേ​രി മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ൽ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗി​നു പ​ഠി​ക്കു​ന്ന മ​ക​ൻ അ​വി​ടേ​ക്കു​പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​രാ​വൂ​ർ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചാ​യി​രു​ന്നു അ​റസ്റ്റെന്നും പിതാവ് അവകാശപ്പെടുന്നുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.