സൈനിക ശക്തി വർധിപ്പിക്കാനൊരുങ്ങി ജപ്പാൻ‌
Saturday, March 17, 2018 1:51 AM IST
ടോക്കിയോ: ജപ്പാന്‍റെ സൈനിക ശക്തി വർധിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ട്. ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഇതു സംബന്ധിച്ച് ഭരണകൂടവുമായി ചർച്ച നടത്തി.

കൊയ്ഡോ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. അടിയന്തര ഘട്ടങ്ങളെ നേരിടൽ, പ്രതിരോധ വകുപ്പിനെ ശക്തിപ്പെടുത്തൽ, സുരക്ഷാ സേനകളെ ശക്തിപ്പെടുത്തൽ, സൈബർ സുരക്ഷ വർധിപ്പിക്കൽ തുടങ്ങി വിവിധ മേഖലകളിൽ സൈനികശേഷി വർധിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.

ഉത്തരകൊറിയ നിരന്തരം ആണവമിസൈൽ പരീക്ഷണങ്ങൾ ഉൾപ്പെടെ നടത്തുന്ന സാഹചര്യത്തിൽ ജാപ്പനീസ് സൈന്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് കാര്യങ്ങളും ആലോചനയിലാണെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.