112 യാത്രക്കാരുമായി പറക്കുന്നതിനിടെ എൻജിൻ നിലച്ചു: വിമാനം സുരക്ഷിതമായി ഇറക്കി
Saturday, February 24, 2018 11:56 AM IST
ലേ: എൻജിൻ തകരാറിനെ തുടർന്നു ഗോഎയർ വിമാനം ലേയിൽ അടിയന്തരമായി ഇറക്കി. ലേയിൽനിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട ഗോഎയറിന്‍റെ എയർബസ് 320 ആണ് തിരിച്ചറക്കിയത്. ഇന്ന് രാവിലെ 9.20നായിരുന്നു സംഭവം.

എൻജിൻ തകരാറിനെ തുടർന്നു വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് പൈലറ്റ് നീരവ് ജോഷി വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും നീരവിന്‍റെ സമയോജിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്നും അധികൃതർ പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.