കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Tuesday, March 20, 2018 1:08 PM IST
കൊ​ല്ലം: ഇരവിപുരം കാക്കത്തോപ്പിൽ കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ ലി​ബി​നെ(24)​യാ​ണ് വെട്ടിയത്.‌‌

കഴിഞ്ഞ രാത്രിയാണ് സംഭവം. ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ ക​ണ്ട​ശേ​ഷം കൂ​ട്ടു​കാ​രൊ​ടൊ​പ്പം വ​രു​ന്ന​തി​നി​ടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ത​ല​യ്ക്ക് വെ​ട്ടേ​റ്റ ഇ​യാ​ളെ കൊ​ല്ലം ജി​ല്ലാ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആക്രമണത്തിന്‍റെ കാരണം അറിവായിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.