ഫ്ലോ​റി​ഡ​യി​ൽ കൂ​റ്റ​ൻ ന​ട​പ്പാ​ലം ത​ക​ർ​ന്നു വീ​ണു; നാലു പേർ മരിച്ചു
Friday, March 16, 2018 3:30 AM IST
മ​യാ​മി: പ​ടി​ഞ്ഞാ​റ​ൻ മ​യാ​മി ഫ്ലോ​റി​ഡ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്നു വീ​ണ് നാ​ലു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു 1.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഡേ​ഡ് കൗ​ണ്ടി​യി​ലെ സ്വീ​റ്റ്‌​വാ​ട്ട​ർ സി​റ്റി​യു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

14.2 ദ​ശ​ല​ക്ഷം ഡോ​ള​ർ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ച്ച കൂ​റ്റ​ൻ പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. 32 വീ​തി​യും 289 അ​ടി നീ​ള​വും 109 അ​ടി പൊ​ക്ക​വു​മു​ള്ള പാ​ല​മാ​യി​രു​ന്നു ഇ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മാ​യി​വ​രാ​ത്ത കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​തെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.