ഗു​ഡ്സ് ട്രെ​യി​ൻ സി​ഗ്ന​ൽ തെ​റ്റി ഓ​ടി​യ സം​ഭ​വം: എ​ൻ​ജി​ൻ ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, February 21, 2018 9:25 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സി​ഗ്ന​ൽ തെ​റ്റി ഗു​ഡ്സ് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യ സം​ഭ​വ​ത്തി​ൽ എ​ൻ​ജി​ൻ ഡ്രൈ​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​ക്കി.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴേ​കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​നാ​രി​ഴ​യ്ക്കാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു സി​ഗ്ന​ൽ സം​വി​ധാ​നം താ​റു​മാ​റാ​യ​തോ​ടെ നി​ര​വ​ധി ട്രെ​യി​നു​ക​ളാ​ണു വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പി​ടി​ച്ചി​ട്ടു. നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ മ​ധ്യ​ത്തി​ലെ പാ​ള​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ഒ​ന്നാ​മ​ത്തെ പാ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​നു മു​ന്നോ​ട്ടു​പോ​കാ​നു​ള്ള സി​ഗ്ന​ൽ ക​ണ്ടു തെ​റ്റി​ദ്ധ​രി​ച്ച് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.