മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ട്രം​പ്
Tuesday, March 20, 2018 3:19 PM IST
ന്യു​യോ​ർ​ക്ക്: മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ന്യൂ​ഹാം​പ്ഷെ​യ​റി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കു ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നു വാ​ദി​ച്ച​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ​ക്കു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഭ​ര​ണ​കൂ​ടം നി​യ​മം ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നാം ​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ന് രാ​ഷ്ട്രീ​യ, നി​യ​മ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ 24 ല​ക്ഷം പേ​ർ ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ണെ​ന്നാ​ണു ക​ണ​ക്കു​ക​ൾ. 2016ൽ 63000 ​പേ​രാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ റാ​ലി​യി​ലും ട്രം​പ് ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.