ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി; ഫേ​സ്ബു​ക്കി​നു കേ​ന്ദ്ര​ത്തിന്‍റെ മു​ന്ന​റി​യി​പ്പ്
Wednesday, March 21, 2018 2:34 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫേ​സ്ബു​ക്കി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും തെ​ളി​വ് ല​ഭി​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി ശ​ങ്ക​ര്‍ പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്ന​റി​യ​പ്പ്.

കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക​യെ​ന്ന ക​മ്പ​നി​യാ​ണ് യു​പി​എ​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ര​വി ശ​ങ്ക​ര്‍ പ്ര​സാ​ദ് ആ​രോ​പി​ച്ചു . നേ​ര​ത്തെ ബ്രി​ട്ട​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ഞ്ചു​കോ​ടി ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യും നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.