കൊച്ചി ഏകദിന വേദി; വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ
Wednesday, March 21, 2018 6:56 PM IST
കൊ​ച്ചി: ഇ​ന്ത്യ-വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ വേ​ദി സംബന്ധിച്ച വിഷയം വി​വാ​ദ​മാ​യ​തോ​ടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ. ബിസിസിഐ അംഗവും ഐപിൽഎൽ ചെയർമാനുമായ രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. വേദി സംബന്ധിച്ച പ്രശ്നത്തേക്കുറിച്ച് ആലോചടിച്ച ശേഷം പ്രതികരിക്കാമെന്നും ബിസിസിഐ ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കുമെന്നും രാജീവ് ശുക്ല പറഞ്ഞു.

നേരത്തെ, കൊച്ചി മത്സരവേദിയാക്കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പിച്ച് തിരുവനന്തപുരത്തുള്ളപ്പോൾ കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കരുതെന്നായിരുന്നു സച്ചിന്‍റെ നിലപാട്.

എതിർപ്പ് ശക്തമായതിനേത്തുടർന്ന് കൊച്ചി തന്നെ വേദിയാകണമെന്ന് വാ​ശി​യി​ല്ലെ​ന്നു കെ​സി​എയും അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.