തെ​ലു​ങ്കാ​ന​യി​ൽ സാ​വി​ത്രി​ഭാ​യ് ഫൂ​ലെ​യു​ടെ പ്ര​തി​മ ത​ക​ർ​ത്തു
Tuesday, March 20, 2018 11:45 PM IST
ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യ​ത്ത് പ്ര​തി​മ ത​ക​ർ​ക്ക​ൽ സം​ഭ​വം തു​ട​രു​ന്നു. തെ​ലു​ങ്കാ​ന​യി​ലാ​ണ് പ്ര​തി​മ​ക​ൾ​ക്കു നേ​രെ​യു​ള്ള പു​തി​യ ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​വി​ത്രി​ഭാ​യ് ഫൂ​ലെ​യു​ടെ പ്ര​തി​മ​യാ​ണ് ത​ക​ര്‍​ത്ത​ത്. തെ​ലു​ങ്കാ​ന സി​ര്‍​ക്കി​ല്ല ജി​ല്ല​യി​ലെ സു​ദ്ദാ​ല​യി​ല്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്തി​രു​ന്ന പ്ര​തി​മ​യ്ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ചു​റ്റു​മ​തി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ക്ര​മി​ക​ള്‍​ക്ക് അ​നാ​യാ​സം സ്കൂ​ൾ വ​ള​പ്പി​ൽ ക​ട​ക്കാ​നും പ്ര​തി​മ ന​ശി​പ്പി​ക്കാ​നും സാ​ധി​ച്ചു.

പ്ര​തി​മ ത​ക​ര്‍​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​എ​സ്പി മ​ണ്ഡ​ല്‍ റ​വ​ന്യൂ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി. "പ്ര​തി​മ ത​ക​ര്‍​ത്ത​ത് ദ​ളി​ത​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണ്. ഇ​ത് ഞ​ങ്ങ​ള്‍ സ​ഹി​ക്കി​ല്ല. പോ​ലീ​സ് ഉ​ട​ന്‍ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണം'. ബി​എ​സ്പി നേ​താ​വ് ലിം​ഗ​മ്പ​ള്ളി മ​ധു​ക​ര്‍ പ​റ​ഞ്ഞു. ത്രി​പു​ര​യി​ല്‍ ലെ​നി​ന്‍റെ പ്ര​തി​മ ത​ക​ര്‍​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം പെ​രി​യാ​റി​ന്‍റെ​യും അം​ബേ​ദ്ക്ക​റു​ടെ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.