എ​സ്‌​സി, എ​സ്ടി പീ​ഡ​നം ചെ​റു​ക്കു​ന്ന നി​യ​മം; മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
Tuesday, March 20, 2018 9:33 PM IST
ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ ചെ​റു​ക്കു​ന്ന നി​യ​മ പ്ര​കാ​ര​മു​ള്ള പ​രാ​തി​ക​ളി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്റ്റ് ന​ട​ത്ത​രു​തെ​ന്ന് സു​പ്രീം കോ​ട​തി. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന നി​യ​മ വ്യ​വ​സ്ഥ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ഗോ​യ​ൽ, യു.​യു. ല​ളി​ത് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

എ​സ്‌​സി, എ​സ്ടി സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ന​ട​ത്തു​ന്ന​തും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ ചെ​റു​ക്കാ​നു​ള്ള നി​യ​മ​മാ​ണെ​ങ്കി​ലും പ​രാ​തി​ക​ളി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നോ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നോ അ​നു​മ​തി വാ​ങ്ങി​യ​തി​നു ശേ​ഷ​മേ അ​റ​സ്റ്റ് ന​ട​ത്താ​വൂ. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ജി​ല്ലാ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി വാ​ങ്ങ​ണം. ഇ​ത്ത​രം കേ​സു​ക​ളി​ൽ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന വി​ല​ക്ക് ബാ​ധ​ക​മാ​കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.