ടി​വി താ​രം സി​ന്തി​യ നി​ക്സ​ൺ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Tuesday, March 20, 2018 5:05 AM IST
ന്യൂ​യോ​ർ​ക്ക്: ടെ​ലി​വി​ഷ​ൻ താ​രം സി​ന്തി​യ നി​ക്സ​ൺ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി നി​ല​വി​ലെ ഗ​വ​ർ​ണ​ർ കൂ​ടി​യാ​യ ആ​ന്‍​ഡ്രൂ കു​വോ​മോ​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ താ​രം പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ ആ​ദ്യ​ത്തെ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റാ​കും നി​ക്സ​ൺ.

1998-2004 കാ​ല​യ​ള​വി​ൽ എ​ച്ച്ബി​ഒ​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്തി​രു​ന്ന സെ​ക്സ് ആ​ൻ​ഡ്‌ ദി ​സി​റ്റി പ​ര​മ്പ​ര​യി​ൽ മി​റ​ൻ​ഡ് ഹോ​ബ്സാ​യി വേ​ഷ​മി​ട്ട​ത് സി​ന്തി​യ നി​ക്സ​ണാ​ണ്. 2004ൽ ​സ​ഹ​ന​ടി​ക്കു​ള്ള എ​മ്മി പു​ര​സ്കാ​രം സി​ന്തി​യ സ്വ​ന്ത​മാ​ക്കി. ഡോ​ണ​ൾ​ഡ് ട്രം​പാ​യി​രു​ന്നു താ​ര​ത്തി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

2012ൽ എ​ൽ​ജി​ബി​ടി​ക്യൂ അ​ഭി​ഭാ​ഷ​ക​യാ​യ ക്രി​സ്റ്റീ​ൻ മ​രി​നോ​നി​യെ നി​ക്സ​ൺ ജീ​വി​ത പ​ങ്കാ​ളി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.