ഈ​ജി​പ്തി​ൽ 36 ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Tuesday, March 20, 2018 4:26 AM IST
ക​യ്റോ: ഈ​ജി​പ്തി​ലെ സീ​നാ​യ് മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 36 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു​ദി​വ​സ​മാ​യി തു​ട​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ളി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു.

ഭീ​ക​ര​രു​ടെ ആ​യു​ധ സം​ഭ​ര​ണ​ശാ​ല​ക​ളും സൈ​ന്യം ത​ക​ർ​ത്തു. ഐ​എ​സ് ബ​ന്ധം സം​ശ​യി​ക്കു​ന്ന 345 പേ​രെ പി​ടി​കൂ​ടി​യ​താ​യും സൈ​ന്യം അ​റി​യി​ച്ചു.

2011 മു​ത​ൽ സീ​നാ​യ് മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.