വ​ർ​ഗീ​യ​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ ഒ​ളി​യ​ന്പു​മാ​യി നി​തീ​ഷ്
Monday, March 19, 2018 10:29 PM IST
പാ​റ്റ്ന: കൂ​ട്ടു​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കെ​തി​രേ ഒ​ളി​യ​ന്പു​മാ​യി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. ര​ണ്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച നി​തീ​ഷ്, താ​ൻ സ​മാ​ധാ​ന​വും സ​ഹി​ഷ്ണു​ത​യു​മാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ബി​ഹാ​റി​നു പ്ര​ത്യേ​ക പ​ദ​വി എ​ന്ന ആ​വ​ശ്യം അ​ദ്ദേ​ഹം വീ​ണ്ടും ഉ​ന്ന​യി​ച്ചു.

ഓ​ർ​ക്കു​ക, അ​ഴി​മ​തി​യോ​ടു ഞാ​ൻ സ​ന്ധി ചെ​യ്താ​ലും സ​മൂ​ഹ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​മാ​യി സ​ന്ധി ചെ​യ്യി​ല്ല. ഞാ​ൻ സ​മൂ​ഹ​ത്തി​നും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി​യാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്. സ്നേ​ഹം, അ​നു​ക​ന്പ, സാ​മു​ദാ​യി​ക മൈ​ത്രി എ​ന്നി​വ​യു​ടെ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്യം മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നു ഞാ​ൻ ഓ​ർ​മി​പ്പി​ക്ക​ട്ടെ- നി​തീ​ഷ് പ​റ​ഞ്ഞു. ദ​ളി​ത​ർ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ബി​ജെ​പി​യെ​കു​റി​ച്ചു​ള്ള ധാ​ര​ണ മാ​റ്റാ​ൻ പ്ര​യ​ത്നി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ന്‍റെ പ​രാ​മ​ർ​ശ​ത്തെ നി​തീ​ഷ് പി​ന്തു​ണ​ച്ചു.

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ-​വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഗി​രി​രാ​ജ് സിം​ഗി​നും അ​ശ്വി​നി ചൗ​ബേ​യ്ക്കു​മെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷം ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. അ​രാ​രി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി ജ​യി​ച്ചാ​ൽ മ​ണ്ഡ​ലം തീ​വ്ര​വാ​ദി​ക​ളു​ടെ കേ​ന്ദ്ര​മാ​കു​മെ​ന്നാ​യി​രു​ന്നു ഗി​രി​രാ​ജ് സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് നി​തീ​ഷി​ന്‍റെ "​വ​ർ​ഗീ​യ​വി​രു​ദ്ധ’​മ​നം​മാ​റ്റ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.