ക്രി​ക്ക​റ്റി​നാ​യി ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് കു​ഴി​ക്ക​ണോ? കെ​സി​എ​യോ​ടു സി.​കെ.​വി​നീ​ത്
Monday, March 19, 2018 9:38 PM IST
കൊ​ച്ചി: ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​രം കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം സി.​കെ.​വി​നീ​തും രം​ഗ​ത്ത്. ഇ​ന്ത്യ​യി​ൽ ഫി​ഫ അം​ഗീ​കാ​രം ല​ഭി​ച്ച ആ​റു മൈ​താ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ലൂ​രി​ലെ സ്റ്റേ​ഡി​യ​മെ​ന്നും ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്താ​ൻ മൈ​താ​നം കു​ഴി​ച്ചാ​ൽ ഈ ​പ​ദ​വി ന​ഷ്ട​പ്പെ​ടു​മെ​ന്നും വി​നീ​ത് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​ക്ക​റ്റ് ഭ്രാ​ന്ത·ാ​രു​ടെ നാ​ട് എ​ന്ന് ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ഒ​രു ഫു​ട്ബോ​ൾ മൈ​താ​നം ത​ന്നെ ക്രി​ക്ക​റ്റി​നു​വേ​ണ്ടി കു​ഴി​ക്ക​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണോ എ​ന്നും വി​നീ​ത് ചോ​ദി​ക്കു​ന്നു.

മ​ത്സ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു നീ​ക്കു​ന്ന​തി​നെ​തി​രെ ശ​ശി ത​രൂ​ർ എം​പി​യും രം​ഗ​ത്തു​വ​ന്നു. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച ഗ്രൗ​ണ്ടി​ൽ ക്രി​ക്ക​റ്റ് ന​ട​ത്താ​നു​ള്ള കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ത​രൂ​ർ, ബി​സി​സി​ഐ താ​ത്കാ​ലി​ക ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന വി​നോ​ദ് റാ​യി​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​താ​യും അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു മ​ത്സ​രം മാ​റ്റ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ദേ​ശ​താ​രം ഇ​യാ​ൻ ഹ്യൂം ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്നും ഒ​രു ഫു​ട്ബോ​ൾ മ​ത്സ​രം മാ​ത്രം ന​ട​ത്താ​നാ​യി കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​മോ​യെ​ന്നും ഹ്യൂം ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.