ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കും പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി
Monday, March 19, 2018 8:27 PM IST
കൊ​ച്ചി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും പ​ദ്ധ​തി​ക​ളി​ലും ജോ​ലി നോ​ക്കു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കു സ്ഥി​ര നി​യ​മ​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രി​ക​ൾ​ക്കൊ​പ്പം നി​യ​മാ​നു​സൃ​ത​മാ​യ പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മി​ലെ (അ​സാ​പ്) ക​രാ​ർ ജീ​വ​ന​ക്കാ​രി ര​ശ്മി തോ​മ​സ്, രാ​ഷ്ട്രീ​യ മാ​ധ്യ​മി​ക് ശി​ക്ഷാ അ​ഭി​യാ​നി​ലെ പി.​വി. രാ​ഖി എ​ന്നി​വ​ര​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

ജോ​ലി​യു​ടെ സ്വ​ഭാ​വ​മെ​ന്താ​യാ​ലും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​ധി​ക്കു ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ളു​ടെ പ്ര​സ​വാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കു​ക​യാ​ണെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. കേ​ര​ള സ​ർ​വീ​സ് ച​ട്ട​പ്ര​കാ​രം 180 ദി​വ​സ​വും പ്ര​സ​വാ​വ​ധി ആ​നു​കൂ​ല്യ നി​യ​മ​പ്ര​കാ​രം 26 ആ​ഴ്ച​യും അ​വ​ധി ല​ഭി​ക്കാ​ൻ ഇ​വ​ർ അ​ർ​ഹ​രാ​ണ്. ഇ​തി​നു പ​ക​രം ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ൾ​ക്ക് 90 മു​ത​ൽ 135 ദി​വ​സം വ​രെ മാ​ത്രം പ്ര​സ​വാ​വ​ധി ന​ൽ​കു​ന്ന​ത് വി​വേ​ച​ന​മാ​ണെ​ന്നു സിം​ഗി​ൾ ബെ​ഞ്ച് പ​റ​ഞ്ഞു.

കേ​ര​ള സ​ർ​വീ​സ് ച​ട്ട പ്ര​കാ​ര​വും പ്ര​സ​വാ​വ​ധി ആ​നു​കൂ​ല്യ നി​യ​മ​പ്ര​കാ​ര​വ​മു​ള്ള പ്ര​സ​വാ​വ​ധി​ക്കു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കാ​ണ് അ​ർ​ഹ​ത​യെ​ന്നു സ​ർ​ക്കാ​ർ വാ​ദി​ച്ചു. എ​ന്നാ​ൽ ക​രാ​ർ ജോ​ലി​യാ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കി​ട​യി​ൽ വി​വേ​ച​ന​മു​ണ്ടാ​ക്കു​ന്ന വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.