തെ​ഹ്‌രീക് ഇ ​ഹു​റി​യ​ത്ത് ചെയർമാൻ സ്ഥാനം സയിദ് ഗിലാനി രാജിവച്ചു
Monday, March 19, 2018 3:45 PM IST
ശ്രീ​ന​ഗ​ർ: തെ​ഹ്‌രീക് ഇ ​ഹു​റി​യ​ത്ത് ചെ​യ​ർ​മാ​ൻ സ്ഥാ​നം സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്. പ​ക​രം മു​തി​ർ​ന്ന നേ​താ​വാ​യ മു​ഹ​മ്മ​ദ് അ​സ​റ​ഫ് ഷേ​ഹാ​രി​യെ ചെ​യ​ർ​മാ​നാ​യി നി​യോ​ഗി​ച്ചു.

ഹു​റി​യ​ത്ത് നേ​താ​ക്ക​ൾ ശ്രീ​ന​ഗ​റി​യി​ൽ യോ​ഗം ചേ​ർ​ന്നാ​ണ് മു​ഹ​മ്മ​ദി​നെ ചെ​യ​ർ​മാ​നാ​യി നി​യോ​ഗി​ച്ച​ത്. കാ​ഷ്മീ​രി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഗി​ലാ​നി നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഗി​ലാ​നി​യെ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.