ചെ​ങ്ങ​ന്നൂ​രി​ൽ നി​ഷ്പ​ക്ഷ രാ​ഷ്ട്രീ​യ​മാ​യി​രിക്കും വി​ധി നി​ർ​ണ​യി​ക്കു​ക​യെ​ന്ന് കു​മ്മ​നം
Sunday, March 18, 2018 2:24 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ്പ​ക്ഷ രാ​ഷ്ട്രീ​യ​മാ​യി​രി​ക്കും വി​ധി നി​ര്‍​ണ​യി​ക്കു​ക​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. നി​ഷ്പ​ക്ഷ രാ​ഷ്ട്രീ​യം എ​ന്ന​ത് അ​രാ​ഷ്ട്രീ​യ​മ​ല്ല. ഭ​ര​ണ​ത്തി​ന്‍റെ ശ​രി​യാ​യ വി​ല​യി​രു​ത്ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടി​മു​ടി അ​ഴി​മ​തി​യി​ലും ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ലും വീ​ര്‍​പ്പ് മു​ട്ടി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കി​യ​ത് സി​പി​എം അ​ല്ല. ജ​ന​ങ്ങ​ളു​ടെ നി​ഷ്പ​ക്ഷ നി​രീ​ക്ഷ​ണ​മാ​ണ്. ഈ ​സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ സി​പി​എം എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ പി​ണ​റാ​യി ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും വി​സ്മ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ര്‍​ച്ഛി​ക്കു​ക​യ​ല്ലാ​തെ ഒ​ന്നി​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ട​ത് ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ പൊ​റു​തി​മു​ട്ടു​ക​യാ​ണ്. സം​സ്ഥാ​നം ക​ട​ക്കെ​ണി​യി​ല്‍ നി​ന്നും ക​ട​ക്കെ​ണി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

കേ​ര​ള​ത്തി​ന്‍റെ ഈ ​വ​ര്‍​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​ണ് നി​ഷ്പ​ക്ഷ രാ​ഷ്ട്രീ​യം പു​ല​ര്‍​ത്തു​ന്ന​വ​ര്‍. അ​വ​രാ​യി​രി​ക്കും ചെ​ങ്ങ​ന്നൂ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ധി നി​ര്‍​ണ്ണ​യി​ക്കു​ക​യെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഫേ​സ് ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.