ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പാ​ക്കി​സ്ഥാ​ൻ അ​ധി​ക്ഷേ​പി​ക്കുന്നു: പ​രാ​തി​യു​മാ​യി ഇ​ന്ത്യ
Sunday, March 18, 2018 10:47 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ന​യ​ത​ന്ത്ര ബ​ന്ധം ഉ​ല​യു​ന്നു. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പാ​ക്കി​സ്ഥാ​ൻ അ​ധി​ക്ഷേ​പി​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പാ​ക്കി​സ്ഥാ​ൻ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ പാ​ക് സ​ർ​ക്കാ​രി​നു പ​രാ​തി ന​ൽ​കി. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ ന​ൽ​കു​ന്ന 12-ാമ​ത്തെ പ​രാ​തി​യാ​ണ്.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ര​ണ്ടു ത​വ​ണ ഭീ​ഷ​ണി‍​യു​ണ്ടാ​യെ​ന്നും ഇ​ന്ത്യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ഷോ​പ്പിം​ഗി​നു പോ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ര​ണ്ട് പേ​ർ ചേ​ർ​ന്ന് അ​ധി​ക്ഷേ​പി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ റ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം പോ​യ ഉ​ദ്യോ​ഗ​സ്ഥ​നെ ര​ണ്ടു പേ​ർ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നു മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു.

പാ​ക്കി​സ്ഥാ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്ന് പാ​ക്കി​സ്ഥാ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ തി​രി​ച്ചു വി​ളി​ച്ചി​രു​ന്നു. ഹൈ​ക്ക​മ്മീ​ഷ​ണ​ർ സൊ​ഹൈ​ൽ മ​ഹ്മൂ​ദി​നെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചു​വി​ളി​ച്ച​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ച​ശേ​ഷം ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഇ​ന്ത്യ​യി​ലേ​ക്ക് വി​ട്ടാ​ൽ മ​തി​യെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.