ച​രി​ത്ര​ത്തി​ൽ തി​രു​ത്തി​ല്ല; സ്വ​പ്ന​നേ​ട്ട​ത്തി​ന​രി​കെ കാ​ലി​ട​റി ഛേത്രി​പ്പ​ട
Saturday, March 17, 2018 11:19 PM IST
ബം​ഗ​ളു​രു: ഐ​എ​സ്എ​ൽ ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ കി​രീ​ടം.. ലീ​ഗി​ലെ മി​ക​വാ​ർ​ന്ന കു​തി​പ്പി​ന് കി​രീ​ട​നേ​ട്ട​ത്തോ​ടെ പ​ര്യ​വ​സാ​നം..! ഈ ​സ്വ​പ്ന​നേ​ട്ട​ത്തി​ന​രി​കെ​യാ​ണ് സു​നി​ൽ ഛേത്രി​യും സം​ഘ​വും കാ​ലി​ട​റി വീ​ണ​ത്, അ​തും സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ.

എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​രാ​ക്കി​യാ​യി​രു​ന്നു സീ​സ​ണി​ൽ ബം​ഗ​ളു​രു എ​ഫ്സി​യു​ടെ പ​ട​യോ​ട്ടം. പ​തി​നെ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ 13 ക​ളി​ക​ളി​ലും വി​ജ​യം. നാ​ലെ​ണ്ണ​ത്തി​ൽ തോ​ൽ​വി. ചെ​ന്നൈ​യ്ൻ, ഗോ​വ, ജം​ഷ​ഡ്പു​ർ, ഡ​ൽ​ഹി ഡൈ​ന​മോ​സ് ടീ​മു​ക​ൾ​ക്കു മു​ന്നി​ൽ മാ​ത്രം ഓ​രോ​വ​ട്ടം ബം​ഗ​ളു​രു​വി​നു കാ​ലി​ട​റി. സ​മ​നി​ല​യാ​ക​ട്ടെ പൂ​ന സി​റ്റി​യോ​ടു മാ​ത്ര​വും. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ വി​ജ​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു 18 ക​ളി​ക​ളി​ൽ​നി​ന്ന് സ്വ​ന്ത​മാ​ക്കി​യ 40 പോ​യി​ന്‍റ്. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​മാ​യി എ​ട്ടു പോ​യി​ന്‍റി​ന്‍റെ മേ​ധാ​വി​ത്വ​വു​മാ​യാ​ണ് ബം​ഗ​ളു​രു പ്ലേ​ഓ​ഫ് ക​ളി​ക്കാ​നെ​ത്തി​യ​ത്.

ആ​ദ്യ പ്ലേ​ഓ​ഫി​ൽ പൂ​ന​യോ​ടു സ​മ​നി​ല വ​ഴ​ങ്ങി​യ ബം​ഗ​ളു​രു, ര​ണ്ടാം പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു പൂ​ന​യെ ത​ക​ർ​ത്തു​വി​ട്ടു. ഫൈ​ന​ലി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ ലീ​ഡ് നേ​ടി​യി​ട്ടും അ​ത് നി​ല​നി​ർ​ത്താ​ൻ ക​ഴി​യാ​ഴ​തെ പോ​യ​തി​ന് ആ​രെ പ​ഴി​ക്ക​ണ​മെ​ന്ന​ത് ടീം ​മാ​നേ​ജ്മെ​ന്‍റി​നെ ഏ​റെ ചി​ന്തി​പ്പി​ക്കും.

ഫൈ​ന​ല​ട​ക്കം 21 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 1.9 ഗോ​ൾ ആ​വ​റേ​ജി​ൽ 40 ഗോ​ളു​ക​ളാ​ണ് ബം​ഗ​ളു​രു ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ചെ​ന്നൈ​യ്ന്‍റെ ഗോ​ൾ സ​ന്പാ​ദ്യം ഫൈ​ന​ലി​ലേ​ത​ട​ക്കം 31 മാ​ത്ര​മാ​യി​രു​ന്നു. സു​നി​ൽ ഛേത്രി-​മി​ക്കു മു​ന്നേ​റ്റ​നി​ര​യാ​ണ് ബം​ഗ​ളു​രു​വി​ന്‍റെ കി​രീ​ട​നേ​ട്ട​ങ്ങ​ൾ​ക്കു ക​രു​ത്തേ​കി​യ​ത്. ഫൈ​ന​ലി​ലേ​ത​ട​ക്കം 14 ഗോ​ളു​ക​ൾ ഛേത്രി​യു​ടേ​താ​യി വ​ന്നു. മി​ക്കു​വാ​ക​ട്ടെ 15 ഗോ​ളു​ക​ൾ എ​തി​ർ​വ​ല​യി​ൽ എ​ത്തി​ച്ചു. ടീം ​ആ​കെ നേ​ടി​യ 40 ഗോ​ളു​ക​ളി​ൽ 29 എ​ണ്ണം ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ സ​ന്പാ​ദ്യം. എ​ന്നാ​ൽ ടീ​മി​നെ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ഈ ​പ​ട​ക്കു​തി​ര​ക​ൾ​ക്കാ​യി​ല്ല.

പ്രീ​മി​യ​ർ ലീ​ഗ്, ലാ​ലി​ഗ തു​ട​ങ്ങി​യ വി​ദേ​ശ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ മാ​തൃ​ക​യി​ലാ​യി​രു​ന്നെ​ങ്കി​ൽ നേ​ര​ത്തെ​ത​ന്നെ കി​രീ​ടം ബം​ഗ​ളു​രു​വി​ന്‍റെ ഷോ​ക്കേ​സി​ൽ എ​ത്തി​യേ​നെ. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. ഇ​നി, സ്വ​ന്തം മ​ണ്ണി​ൽ ഫൈ​ന​ൽ ക​ളി​ച്ച ടീം ​ഇ​തു​വ​രെ ഐ​എ​സ്എ​ൽ കി​രീ​ടം നേ​ടി​യി​ട്ടി​ല്ല എ​ന്ന​ത് ബം​ഗ​ളു​രു​വി​ലും ആ​വ​ർ​ത്തി​ച്ചു എ​ന്നു വേ​ണ​മെ​ങ്കി​ൽ കി​രീ​ട​ന​ഷ്ട​ത്തി​നു പ​ക​ര​മാ​യി സ​മാ​ധാ​ധി​ക്കാം എ​ന്നു മാ​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.