മാ​പ്പ് പ​റ​യാ​നി​ല്ല, പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു: സ​ഞ്ജ​യ് സിം​ഗ്
Saturday, March 17, 2018 6:23 PM IST
ല​ക്നോ: അ​കാ​ലി ദ​ൾ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി മു​തി​ർ​ന്ന ആം ​ആ​ദ്മി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ്. മ​ജീ​തി​യ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സ് നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ‌ മ​ജീ​തി​യ​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് കേ​സ് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തോ​ട് സ​ഞ്ജ​യ് സിം​ഗ് പ്ര​തി​ക​രി​ച്ചി​ല്ല.

താ​ൻ മു​മ്പ് എ​ന്താ​ണോ പ​റ​ഞ്ഞ​ത് അ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്. ഇ​വി​ടെ​യും അ​വി​ടെ​യും എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്ന് പ​രി​ഗ​ണി​ക്കു​ന്നി​ല്ല. നി​ല​പാ​ടി​ൽ​നി​ന്നും പി​ന്തി​രി​യി​ല്ലെ​ന്നും സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

മ​ജീ​തി​യ​യോ​ട് കേ​ജ​രി​വാ​ൾ മാ​പ്പ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി പ​ഞ്ചാ​ബ് അ​ധ്യ​ക്ഷ​ൻ ഭ​ഗ​വ​ത് മ​ൻ രാ​ജി​വ​ച്ച സം​ഭ​വ​ത്തി​ലും സ​ഞ്ജ​യ് സിം​ഗ് പ്ര​തി​ക​രി​ച്ചി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ പ്ര​തി​ക​രി​ക്കാ​നി​ല്ല. കേ​ജ​രി​വാ​ളി​നും ആ​ശി​ഷ് ഖേ​ത​നും ത​നി​ക്കും എ​തി​രെ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ വ്യ​ക്തി എ​ന്ന നി​ല​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ജീ​തി​യ​ക്കു മ‍‍​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​എ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ജ​രി​വാ​ൾ മാ​പ്പ് പ​റ​ഞ്ഞ് കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി പ​ഞ്ചാ​ബ് അ​ധ്യ ക്ഷ​സ്ഥാ​നം സ​ൻ​ഗ്രൂ​ർ എം​പി ഭ​ഗ​വ​ത് മ​ൻ രാ​ജി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.