ന​ട​ന്ന​ത് ഇ​ട​തോ​രം ചേ​ർ​ന്ന്; പ​റ​ഞ്ഞ​ത് ഇ​ട​വും​വ​ല​വും നോ​ക്കാ​തെ
Friday, March 16, 2018 10:43 PM IST
കോ​ട്ട​യം: സാ​ഹി​ത്യ​ത്തി​ൽ ഇ​ട​തു​വ​ശം ചേ​ർ​ന്നു ന​ട​ക്കാ​നാ​യി​രു​ന്നു എം. ​സു​കു​മാ​ര​ന് താ​ൽ​പ​ര്യം. എ​ന്നാ​ൽ സ്ഥാ​പ​ന​വ​ത്ക​രി​ക്ക​പ്പെ​ട്ട ബൂ​ർ​ഷ്യാ എ​ടു​പ്പു​ക​ളെ സ്വ​യം എ​ടു​ത്ത​ണി​ഞ്ഞ പാ​ർ​ട്ടി​യോ​ട് സു​കു​മാ​ര​ന് തെ​ല്ലും ആ​ഭി​മു​ഖ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് മാ​റ്റ​ത്തെ തു​റ​ന്നു​കാ​ട്ടി​യ കൃ​തി​യാ​യി​രു​ന്നു ശേ​ഷ​ക്രി​യ.

ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക​ക​ത്ത് രൂ​പ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ത്വ​ത്തോ​ടു​ള്ള എ​തി​ര്‍​പ്പും അ​തി​നെ​തി​രാ​യി കു​ഞ്ഞ​യ്യ​പ്പ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം ന​ട​ത്തു​ന്ന ക​ലാ​പ​വു​മാ​യി​രു​ന്നു ശേ​ഷ​ക്രി​യ​യി​ൽ‌ സു​കു​മാ​ര​ൻ പ​റ​ഞ്ഞ​ത്. ഉ​ദ്യോ​ഗ​സ്ഥ​ദു​ഷ്പ്ര​ഭു​ത്വ​ത്തി​ന്‍റെ കൂ​ടാ​ര​ങ്ങ​ളി​ല്‍​നി​ന്നും പാ​ര്‍​ട്ടി​യെ ര​ക്ഷി​ച്ചേ മ​തി​യാ​വു എ​ന്ന് ക​ഥാ​കാ​ര​ൻ നോ​വ​ലി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ എ​ല്ലാ അ​സം​തൃ​പ്തി​ക്കും പ​രി​ഹാ​ര​മാ​യി ഒ​ടു​വി​ൽ‌ കു​ഞ്ഞ​യ്യ​പ്പ​ന്‍ ആ​ത്മ​ഹ​ത്യ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്.

നോ​വ​ൽ ക​ലാ​കൗ​മു​ദി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന​പ്പോ​ൾ ത​ന്നെ നി​ർ​ത്തി​വ​യ്ക്കാ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യി സു​കു​മാ​ര​ൻ പ​റി​ഞ്ഞി​ട്ടു​ണ്ട്. സു​കു​മാ​ര​ൻ ശേ​ഷ​ക്രി​യ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച പ​ല ജീ​ർ​ണ​ത​ക​ളും പാ​ർ​ട്ടി​യെ പി​ൽ​ക്കാ​ല​ത്ത് വി​ഴു​ങ്ങി. എ​ഴു​ത്തു​കാ​ര​ന്‍റെ ദീ​ർ​ഘ​ദ​ർ​ശ​നം ശ​രി​യാ​ണെ​ന്ന് കാ​ലം തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പാ​ർ​ട്ടി വി​മ​ർ‌​ശ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല ശേ​ഷ​ക്രി​യ. മ​ല​യാ​ള നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ല്‍​ത്ത​ന്നെ ഒ​റ്റ​പ്പെ​ട്ട ഒ​രു പ്ര​തി​ഭാ​സ​മാ​യി​രു​ന്നു അ​ത്. ഒ​രു രാ​ഷ്ട്രീ​യ കാ​ല​ഘ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്യു​ന്ന അ​തി​ന്‍റെ പ്ര​മേ​യ​വും ആ​വി​ഷ്‌​കാ​ര​വും ന​മ്മു​ടെ സാ​ഹി​ത്യ​ഭാ​വു​ക​ത്വ​ത്തെ​ത്ത​ന്നെ ന​വീ​ക​രി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു.

പാ​ർ​ട്ടി​യി​ൽ​നി​ന്നും എ​ഴു​ത്തി​ൽ​നി​ന്നും പി​ൽ​ക്കാ​ല​ത്ത് അ​ക​ന്ന സു​കു​മാ​ര​ന്‍റെ മൗ​ന​വും കേ​ര​ളം ച​ർ​ച്ച ചെ​യ്തു. എ​ന്നാ​ൽ ഈ ​മൗ​നം സം​ബ​ന്ധി​ച്ച് ക​ഥാ​ക​ര​ന് നി​സം​ഗ​മാ​യ മ​റു​പ​ടി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തു​താ​യി ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ൽ എ​ഴു​ത്തു നി​ർ​ത്തി എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

എ​ന്‍റെ ക​ഥ​ക​ള്‍​ക്ക് പ്ര​ത്യേ​കം ആ​സ്വാ​ദ​ക​രാ​ണ്. ഞാ​ന്‍ എ​ഴു​തി​യ പ്ര​മേ​യ​ങ്ങ​ളും അ​തു​പോ​ലെ. സ​മ​കാ​ലി​ക​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും എ​ഴു​തു​ന്നു​ണ്ട്. അ​വ​രു​ടെ വി​ഷ​യ​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ഴും വാ​യ​ന​ക്കാ​ര്‍ ഉ​ണ്ടാ​കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.