മ​രം മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അതേ മ​രം​വീ​ണ് മ​രി​ച്ചു
Friday, March 16, 2018 10:15 PM IST
അ​ടി​മാ​ലി: മ​രം മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ മ​രം​വീ​ണ് മ​രി​ച്ചു. ഇ​ടു​ക്കി കു​ഞ്ചി​ത്ത​ണ്ണി വ​ലി​യ​വീ​ട്ടി​ൽ അ​ശോ​ക​ൻ(48) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നു ചി​ത്തി​ര​പു​രം പ​വ​ർ ഹൗ​സി​ലാ​ണ് സം​ഭ​വം.

ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ൽ റ​ബ​ർ മ​രം വെ​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടു പേ​ർ ശ്ര​മി​ച്ചി​ട്ടു മ​രം വ​ലി​ച്ചി​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ അ​ശോ​ക​ൻ എ​ത്തി.

ക​യ​ർ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​നി​ർ​ത്തി​യ മ​രം വ​ലി​ച്ച് മ​റി​ക്കു​ന്ന​തി​നി​ടെ അ​ശോ​ക​ന് നേ​രെ മ​രം ചാ​ഞ്ഞു​വ​ന്നു. ഇ​തു​ക​ണ്ട് ഒ​ടി​മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ല്ലി​ൽ ത​ട്ടി​നി​ല​ത്തു​വീ​ണ അ​ശോ​ക​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.