പ​ഞ്ചാ​ബ് എ​എ​പി​യി​ൽ പൊ​ട്ടി​ത്തെ​റി; പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ചു
Friday, March 16, 2018 9:02 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ് മി ​പാ​ർ​ട്ടി പ​ഞ്ചാ​ബ് ഘ​ട​ക​ത്തി​ൽ പൊ​ട്ടി​ത്തെ​റി രൂ​ക്ഷ​മാ​കു​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു പി​ന്നാ​ലെ പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൻ അ​റോ​റ​യും രാ​ജി​വ​ച്ചു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ​യ്ക്കു മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മാ​പ്പ് പ​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു രാ​ജി. എ​എ​പി രാ​ജ്യ​സ​ഭാ എം​പി സ​ഞ്ജ​യ് സിം​ഗും കേ​ജ​രി​വാ​ളി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

നേ​ര​ത്തെ, മ​യ​ക്കു മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ജീ​തി​യ​ക്കെ​തി​രെ കേ​ജ​രി​വാ​ൾ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ജീ​ദി​യ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ, ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ മാ​പ്പ് അ​പേ​ക്ഷി​ച്ച് കേ​ജ​രി​വാ​ൾ ക​ത്ത് ന​ൽ​കി. ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ല്ലാം പി​ൻ​വ​ലി​ച്ചു മാ​പ്പു പ​റ​യു​ന്നു എ​ന്നാ​ണ് കേ​ജ​രി​വാ​ൾ ക​ത്തി​ൽ പ​റ​ഞ്ഞ​ത്.

ഇ​തോ​ടെ മ​ജീ​തി​യ മാ​ന​ന​ഷ്ട കേ​സ് പി​ൻ​വ​ലി​ച്ചു. ഒ​രു മു​ഖ്യ​മ​ന്ത്രി ഇ​ത്ത​ര​ത്തി​ൽ മാ​പ്പു പ​റ​യു​ന്ന​ത് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്നും അ​മൃ​ത്സ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മാ​ന​ന​ഷ്ട കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​താ​യും മ​ജീ​ദി​യ അ​വ​കാ​ശ​പ്പെ​ട്ടു. 2016 മേ​യ് 20 ന് ​ആ​ണ് കേ​ജ​രി​വാ​ളി​നും എ​എ​പി നേ​താ​വും എം​പി​യു​മാ​യ സ​ഞ്ജ​യ് സിം​ഗി​നു​മെ​തി​രേ മ​ജീ​തി​യ മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.