സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തി​യ ജേ​ക്ക​ബ് തോ​മ​സി​നെ ചൂ​ണ്ട​യി​ൽ കു​രു​ക്കാ​ൻ സ​ർ​ക്കാ​ർ
Friday, March 16, 2018 5:07 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ സ​ർ​ക്കാ​ർ വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ജേ​ക്ക​ബ് തോ​മ​സ് എ​ഴു​തി​യ സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​ന്പോ​ൾ എ​ന്ന പു​സ്ത​കം സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.

പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സ​മി​തി‍​യാ​ണ് ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. പു​സ്ത​ക​ത്തി​ലെ പാ​റ്റൂ​ർ, ബാ​ർ​കോ​ഴ, ബ​ന്ധു​നി​യ​മ​ന കേ​സു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

പു​സ്ത​ക​ത്തി​ൽ സ​ർ​വീ​സ് ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു പു​സ്ത​കം എ​ഴു​തി​യ​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ളി​നി നെ​റ്റോ മു​ഖ്യ​മ​ന്ത്രി​ക്കു നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ ജേ​ക്ക​ബ് തോ​മ​സി​നെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.