സ്റ്റീ​വ് സ്മി​ത്ത് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​യ​ക​ൻ
Saturday, February 24, 2018 11:55 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീ​മി​നെ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് ന​യി​ക്കും. ടീം ​മെ​ന്‍റ​ർ ഷെ​യ്ൻ വോ​ണാ​ണ് തീ​രു​മാ​നം ടെ​ലി​വി​ഷ​നി​ലൂ​ടെ അ​റി​യി​ച്ച​ത്.

അ​ജി​ൻ​ക്യ ര​ഹാ​നെ, ബെ​ൻ സ്റ്റോ​ക്സ് എ​ന്നി​വ​രാ​ണ് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് സ്റ്റീ​വ് സ്മി​ത്തി​ന് എ​തി​രാ​ളി​ക​ളു​ണ്ടാ​യി​രു​ന്ന​ത്. ഷെ​യ്ൻ വോ​ണു​മാ​യി കൂ​ടി​ച്ചേ​രു​ന്ന​ത് ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് നി​യു​ക്ത നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് പ്ര​തി​ക​രി​ച്ചു.

2014, 15 വ​ർ​ഷ​ങ്ങ​ളി​ൽ ഐ​പി​എ​ൽ ക​ളി​ച്ച റോ​യ​ൽ​സ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സ്മി​ത്ത്. ഇ​തി​നു​ശേ​ഷം ടീം ​ഐ​പി​എ​ലി​ൽ​നി​ന്നു പു​റ​ത്താ​യി. ഏ​പ്രി​ൽ ഒ​ന്പ​തി​ന് സ​ണ്‍​റൈ​സേ​ഴ്സ് ഹെ​ദ​രാ​ബാ​ദി​നെ​തി​രേ​യാ​ണ് സീ​സ​ണി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.