ഹ​രി​യാ​ന​യി​ലെ സ്കൂ​ളു​ക​ളി​ൽ ഗാ​യ​ത്രി​മ​ന്ത്ര ഉ​ച്ചാ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
Saturday, February 24, 2018 10:38 PM IST
ച​ണ്ഡി​ഗ​ഡ്: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു ഗാ​യ​ത്രി​മ​ന്ത്ര ഉ​ച്ചാ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കാ​നൊ​രു​ങ്ങി ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ. ഭ​ഗ​വ​ത് ഗീ​ത​യി​ലെ ഭാ​ഗ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ നീ​ക്കം. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്കൊ​പ്പം ഗാ​യ​ത്രി​മ​ന്ത്ര ചൊ​ല്ല​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഹ​രി​യാ​ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാം​ബി​ലാ​സ് ശ​ർ​മ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. പൂ​ർ​വി​ക​രു​ടെ സ​മ്മാ​ന​മാ​ണ് ഗാ​യ​ത്രി​മ​ന്ത്ര​യെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഗാ​യ​ത്രി​മ​ന്ത്ര നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​വി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചു. 2015ൽ ​ഗീ​ത​യി​ൽ​നി​ന്നു​ള്ള ഭാ​ഗ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.