ജിം​നാ​സ്റ്റി​ക്സി​ൽ ച​രി​ത്രം കു​റി​ച്ച് അ​രു​ണ; ലോ​ക​ക​പ്പി​ൽ ആ​ദ്യ വ്യ​ക്തി​ഗ​ത മെ​ഡ​ൽ
Saturday, February 24, 2018 10:26 PM IST
മെ​ൽ​ബ​ണ്‍: ജിം​നാ​സ്റ്റി​ക്സ് ലോ​ക​ക​പ്പി​ൽ ആ​ദ്യ വ്യ​ക്തി​ഗ​ത മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന ബ​ഹു​മ​തി ഇ​നി അ​രു​ണ ബു​ദ്ധ റെ​ഡ്ഡി​ക്കു സ്വ​ന്തം. മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന ജിം​നാ​സ്റ്റി​ക്സ് ലോ​ക​ക​പ്പി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​ക്കൊ​ണ്ടാ​ണ് അ​രു​ണ പു​തി​യ ച​രി​ത്ര​മെ​ഴു​തി​യ​ത്.

വ​നി​ത​ക​ളു​ടെ വാ​ൾ​ട്ട് ഇ​ന​ത്തി​ലാ​ണ് അ​രു​ണ വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്. 13.649 പോ​യി​ന്‍റു​മാ​യി അ​രു​ണ സ്വ​ർ​ണം നേ​ടി​യ സ്ലോ​വേ​നി​യ​യു​ടെ ത​ജാ​സ ക​യ്സ് ല​ഫി​ന്‍റെ​യും വെ​ള്ളി നേ​ടി​യ എ​മി​ലി വൈ​റ്റ്ഹെ​ഡി​ന്‍റെ​യും പി​ന്നി​ലാ​യി. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​രം പ​ര​ന്ദി നാ​യ​ക് 13.416 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തെ​ത്തി. ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ അ​രു​ണ ക​രാ​ട്ടെ ബ്ലാ​ക് ബെ​ൽ​റ്റും പ​രി​ശീ​ല​ക​യു​മാ​ണ്.

2010 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ആ​ശി​ഷ് കു​മാ​ർ നേ​ടി​യ വെ​ങ്ക​ല മെ​ഡ​ലാ​ണ് ജിം​നാ​സ്റ്റി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ൽ. ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം 2016 റി​യോ ഒ​ളി​ന്പി​ക്സി​ൽ യോ​ഗ്യ​ത നേ​ടി​യ ദി​പ ക​ർ​മാ​ക​ർ 52 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ളി​ന്പി​ക്സി​നു യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.