നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം പാ​ഞ്ഞു​ക​യ​റി ഒ​ന്പ​തു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Saturday, February 24, 2018 10:11 PM IST
മു​സ​ഫ​ർ​പു​ർ: നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം കു​ട്ടി​ക​ൾ​ക്കു മേ​ൽ പാ​ഞ്ഞു​ക​യ​റി ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ബി​ഹാ​റി​ലെ മി​നാ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മു​സ​ഫ​ർ​പൂ​രി​ൽ​നി​ന്നു പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്നു വൈ​കി​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തേ​ക്കു വ​ന്ന സ​മ​യ​ത്താ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ബൊ​ലേ​റോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മേ​ലേ​യ്ക്കു പാ​ഞ്ഞു​ക​യ​റി​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ജെ​ഡി എം​എ​ൽ​എ മു​ന്ന യാ​ദ​വ് ആ​രോ​ഖ​പി​ച്ചു. സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സം​സ്ഥാ​ന​മാ​ണ് ബി​ഹാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.