പ​ന്ത് തെ​ര​യു​ന്ന​തി​നി​ടെ ബോം​ബ് പൊ​ട്ടി; എ​ട്ടാം​ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Saturday, February 24, 2018 9:27 PM IST
ക​ണ്ണൂ​ർ: ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ കാ​ണാ​താ​യ പ​ന്ത് തെ​ര​യു​ന്ന​തി​നി​ടെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 13 കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ക​ണ്ണൂ​ർ സി​റ്റി ക​സാ​ന​ക്കോ​ട്ട​യി​ലെ മു​ഹ​മ്മ​ദ് റാ​സ റ​ഷീ​ദി​നാ​ണ് കൈ​ക​ൾ​ക്കും നെ​ഞ്ചി​നും പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​സാ​ന​ക്കോ​ട്ട​യി​ലെ ഒ​രു പ​റ​ന്പി​ൽ പ​ന്ത് തെ​ര​യു​ന്ന​തി​നി​ടെ പു​ല്ലി​നി​ട​യി​ൽ ക​ണ്ട വ​സ്തു കാ​ലു​കൊ​ണ്ട് ത​ട്ടി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. നാ​ട​ൻ ബോം​ബാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൈ​ക​ളി​ൽ പൊ​ള്ള​ലേ​റ്റ് കു​മി​ള​ക​ൾ വ​ന്ന​നി​ല​യി​ലാ​ണ്. ബോം​ബി​ന്‍റെ ചി​ല്ലു​ക​ൾ തെ​റി​ച്ചാ​ണ് നെ​ഞ്ചി​നു പ​രി​ക്കേ​റ്റ​ത്.

ക​ണ്ണൂ​ർ വാ​രം സി​എ​ച്ച് മു​ഹ​മ്മ​ദ്കോ​യ സ്മാ​ര​ക ഹൈ​സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ഹ​മ്മ​ദ് റാ​സ റ​ഷീ​ദി​നെ പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.