ത​ട​വി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷ് മ​ക്ക​ളെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി
Saturday, February 24, 2018 9:19 PM IST
തൃശൂര്‍: ത​ട​വി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷ് മൂ​ന്നു മ​ണി​ക്കൂ​ർ പ​രോ​ളി​ൽ മ​ക്ക​ളെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി. ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​ണു രൂ​പേ​ഷ് തൃശൂര്‍ വ​ല​പ്പാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തെ എ​ൻ​ഐ​എ കോ​ട​തി​യാ​ണു രൂ​പേ​ഷി​നു പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

വീ​ട്ടി​ലെ​ത്തി മ​ക്ക​ളാ​യ ആ​മി, സ​വേ​ര, രോ​ഗി​യാ​യ ഭാ​ര്യാ​മാ​താ​വ് ന​ഫീ​സ എ​ന്നി​വ​രെ ക​ണ്ട​ശേ​ഷം ഇ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചു പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണു രൂ​പേ​ഷ് മ​ട​ങ്ങി​യ​ത്. ത​ട​വി​ലാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണു രൂ​പേ​ഷ് വീ​ട്ടി​ലെ​ത്തി​യ​ത്.

രൂ​പേ​ഷി​നൊ​പ്പം അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഭാ​ര്യ ഷൈ​ന മൂ​ന്നു മ​ണി​ക്കൂ​ർ പ​രോ​ളി​ൽ മൂ​ന്നു ത​വ​ണ വ​ല​പ്പാ​ടു​ള്ള വീ​ട്ടി​ൽ രോ​ഗി​യാ​യ അ​മ്മ​യെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.