മാ​ണി​യെ എ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല; കാ​ന​ത്തി​ന് കോ​ടി​യേ​രി​യു​ടെ മ​റു​പ​ടി
Saturday, February 24, 2018 8:50 PM IST
തൃ​ശൂ​ർ: മാ​ണി​യെ ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ടു​ക്കു​മെ​ന്ന് സി​പി​എം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ പൊ​തു​ച​ർ​ച്ച​യ്ക്കു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കോ​ടി​യേ​രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സി​പി​ഐ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ന​ട​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

കെ.​എം.​മാ​ണി​യെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ​യും എ​ൽ​ഡി​എ​ഫി​ൽ എ​ടു​ക്കു​മെ​ന്നും സി​പി​എം പ​റ​ഞ്ഞി​ട്ടി​ല്ല. സി​പി​ഐ​യും സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ന​ട​ക്കു​ക​യാ​ണ്. മാ​ണി​യെ ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കൂ. ഇ​ട​തു​വി​രു​ദ്ധ മു​ന്ന​ണി​യെ ത​ക​ർ​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​രി​ലു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി, പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു വീ​ടു​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.