ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ഗോ​കു​ല​ത്തെ സ​മ​നി​ല​യി​ൽ കു​രു​ക്കി ച​ർ​ച്ചി​ൽ
Saturday, February 24, 2018 7:51 PM IST
പ​നാ​ജി: ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ന്‍റെ ബ​ല​ത്തി​ൽ ഗോ​കു​ലം എ​ഫ്സി​യോ​ട് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് ര​ക്ഷ​പ്പെ​ട്ടു. ഇ​രു ടീ​മു​ക​ളും ഓ​രോ​ഗോ​ൾ വീ​തം നേ​ടി​യാ​ണ് സ​മ​നി​ല പാ​ലി​ച്ച​ത്.

ഐ​ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യം ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങി​യ ഗോ​കു​ലം 92-ാം മി​നി​റ്റ് വ​രെ ഒ​രു ഗോ​ളി​നു മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ൽ ഫ്രി​ൻ​സി​സ് ഒ​കേ​ചു​ക്വു നേ​ടി​യ ഗോ​ളി​ൽ ച​ർ​ച്ചി​ൽ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു. 72-ാം മി​നി​റ്റി​ൽ ഹെ​ൻ റി ​കി​സേ​ക്ക​യാ​ണ് ഗോ​കു​ല​ത്തി​ന്‍റെ ഗോ​ൾ നേ​ടി​യ​ത്.

ക​രു​ത്ത​രാ​യ മോ​ഹ​ൻ​ബ​ഗാ​ൻ, ഈ​സ്റ്റ് ബം​ഗാ​ൾ എ​ന്നി​വ​ർ​ക്കു പു​റ​മേ ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നെ​യും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം എ​ഫ്സി അ​ട്ടി​മ​റി​ച്ചി​രു​ന്നു. 16 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 20 പോ​യി​ന്‍റു​മാ​യി ഗോ​കു​ലം ഏ​ഴാം സ്ഥാ​ന​ത്താ​ണ്. 17 ക​ളി​യി​ൽ 31 പോ​യി​ൻ​റു​ള്ള നെ​റോ​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.