രാ​ഹു​ൽ എ​ന്‍റെ നേ​താ​വ​ല്ല, പ്രി​യ​ങ്ക രാ​ഷ്ട്രീ​യ​ത്തി​ൽ വ​ര​ട്ടെ: ഹാ​ർ​ദി​ക് പ​ട്ടേ​ൽ
Friday, February 23, 2018 11:52 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ത​ന്‍റെ നേ​താ​വാ​യി പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ട്ടേ​ൽ സ​മ​ര​നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ. മും​ബൈ​യി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി പ്രി​യ​ങ്ക സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​ത് താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഹാ​ർ​ദി​ക് പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ഞാ​ൻ ഒ​രു നേ​താ​വാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. കാ​ര​ണം അ​ദ്ദേ​ഹം എ​ന്‍റെ നേ​താ​വ​ല്ല- ഹാ​ർ​ദി​ക് പ​റ​ഞ്ഞു. പ്രി​യ​ങ്ക സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങ​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഹാ​ർ​ദി​ക് വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ മ​ത്സ​രി​ക്കി​ല്ലെ​ന്നും ഹാ​ർ​ദി​ക് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങാ​ൻ എ​ല്ലാ യോ​ഗ്യ​ത​ക​ളു​മു​ണ്ടെ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ടെ​ന്നു താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ജ​ന​ങ്ങ​ളെ മ​ന​സി​ലാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ താ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യു​ള്ളു​വെ​ന്നും ഹാ​ർ​ദി​ക് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.