യു​എ​സ് കോ​ള​ജ് കാ​ന്പ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Friday, February 23, 2018 11:26 PM IST
ലൂ​യി​സി​യാ​ന: യു​എ​സ് കാ​ന്പ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ലൂ​യി​സി​യാ​ന കോ​ള​ജ് കാ​ന്പ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​ര​വും മ​റ്റു കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന അ​സം​ബ്ലി ഹാ​ളി​നു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വ​ക്താ​വ് എ​റി​ൻ കൗ​സ​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു വെ​ടി​വ​യ്പെ​ന്നും കാ​ന്പ​സി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് നി​റ​യൊ​ഴി​ച്ച​തെ​ന്നും എ​റി​ൻ കൗ​സ​ർ അ​റി​യി​ച്ചു. കാ​ന്പ​സി​ൽ പൂ​ർ​ണ​മാ​യി ക്ലാ​സു​ക​ളി​ല്ലാ​തി​രു​ന്ന​ത് കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. വെ​ടി​വ​ച്ച​വ​രെ ഇ​തേ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.