ട്രം​പി​ന്‍റെ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സം​ഘം മേ​ധാ​വി​ക്ക് മേ​ല്‍ പു​തി​യ കു​റ്റം ചു​മ​ത്തി
Friday, February 23, 2018 7:04 AM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സം​ഘം അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പോ​ള്‍ മാ​ന​ഫോ​ര്‍​ട്ടി​നും ബി​സി​ന​സ് പ​ങ്കാ​ളി റി​ക് ഗേ​റ്റ്സി​നും എ​തി​രെ പു​തി​യ കു​റ്റ​പ​ത്രം. 2016ലെ ​അ​മേ​രി​ക്ക​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ന്‍ ഇ​ട​പെ​ട​ല്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സ​ല്‍ റോ​ബ​ര്‍​ട്ട് മു​ള്ള​റാ​ണ് കു​റ്റ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. നി​കു​തി വെ​ട്ടി​പ്പ്, ബാ​ങ്ക് ത​ട്ടി​പ്പ് എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് വി​ർ​ജീ​നി​യ​യി​ലെ യു​എ​സ് ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ന്‍ ഇ​ട​പെ​ട​ല്‍ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​യി​ലെ 13 പൗ​ര​ൻ​മാ​ർ​ക്കും മൂ​ന്നു ക​ന്പ​നി​ക​ൾ​ക്കും എ​തി​രേ എ​ഫ്ബി​ഐ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണ് പു​തി​യ കു​റ്റാ​രോ​പ​ണം. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ന്‍റെ ‘പാ​ച​ക​ക്കാ​ര​ൻ’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന വ്യ​വ​സാ​യി യെ​വ്ഗെ‌​നി പ്രി​ഗോ​ഷി​ൻ, സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം ഇ​ന്‍റ​ർ​നെ​റ്റ് റി​സേ​ർ​ച്ച് ഏ​ജ​ൻ​സി എ​ന്നി​വ​യു​ടെ പേ​രു​ക​ൾ കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് റോ​ബ​ര്‍​ട്ട് മു​ള്ള​ർ പു​തി​യ കു​റ്റ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

യു​ക്രൈ​നി​ലെ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന വി​ക്തോ​ര്‍ യാ​നു​ക്കോ​വി​ച്ചി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ റ​ഷ്യ​ന്‍ അ​നു​കൂ​ല പാ​ര്‍​ട്ടി​ക്കും​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ് മാ​ന​ഫോ​ര്‍​ട്ടും ഗേ​റ്റ്‌​സും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ ഗൂ​ഢാ​ലോ​ച​ന, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ക​ള്ള​മൊ​ഴി ന​ല്‍​ക​ൽ തു​ട​ങ്ങി​യ പ​ത്തി​ല​ധി​കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി വാ​ഷിം​ഗ്ട​ണി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ മു​ള്ള​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും കു​റ്റ​ക്കാ​ര​ല്ലെ​ന്നു തെ​ളി​ഞ്ഞി​രു​ന്നു.

ട്രം​പി​ന്‍റെ പ്ര​ച​ര​ണ​വി​ഭാ​ഗ​വും റ​ഷ്യ​ൻ സം​ഘ​വും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ക​ഴി​ഞ്ഞാ​ഴ്ച സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലും നേ​രി​ട്ടു പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.