അ​ടി​യ​ന്ത​രാ​വ​സ്ഥ: ഇ​ന്ത്യ വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്ന് മാ​ല​ദ്വീ​പ്
Thursday, February 22, 2018 11:47 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ല​ദ്വീ​പി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കെ​തി​രേ നി​ല​പാ​ടെ​ടു​ത്ത ഇ​ന്ത്യ​യു​ടെ ന​ട​പ​ടി വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്ക​ലാ​ണെ​ന്ന് മാ​ല​ദ്വീ​പ് സ​ർ​ക്കാ​ർ. വ​സ്തു​ത​ക​ളും രാ​ജ്യ​ത്തെ അ​വ​സ്ഥ​യും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​ന്ത്യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മാ​ല​ദ്വീ​പ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യം അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദു​ഷ്ക​ര​മാ​യ കാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നു തു​റ​ന്നു​സ​മ്മ​തി​ച്ച മാ​ല​ദ്വീ​പ് സ​ർ​ക്കാ​ർ, രാ​ജ്യ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ഷ​ളാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മാ​ല​ദ്വീ​പ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ​ക്കു നേ​രി​ട്ടു മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

മാ​ല​ദ്വീ​പി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടി​യ​തി​ൽ അ​തൃ​പ്തി​യും നി​രാ​ശ​യും അ​റി​യി​ച്ച് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന ലം​ഘി​ച്ച് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നു​ള്ള​തീ​രു​മാ​നം അം​ഗീ​ക​രി​ച്ച പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി ഉ​ത്ക​ണ്ഠ ജ​നി​പ്പി​ക്കു​ന്നെ​ന്നും ജു​ഡീ​ഷ​റി അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ൾ മ​ര​വി​പ്പി​ക്ക​പ്പെ​ട്ട​ത് മാ​ല​ദ്വീ​പി​ൽ സാ​ധാ​ര​ണ സ്ഥി​തി വീ​ണ്ടെ​ടു​ക്ക​ലി​നെ വൈ​കി​ക്കു​മെ​ന്നും ഇ​ന്ത്യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ​നു​സ​ര​ണം സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

30 ദി​വ​സ​ത്തേ​ക്കു​കൂ​ടി അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നു​ള്ള പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ന്‍റെ നി​ർ​ദേ​ശം വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ർ​ല​മെ​ൻ​റ് അം​ഗീ​ക​രി​ച്ച​ത്. അ​തി​നു മു​ന്പ് 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു.

പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​സി​ഡ​ൻ​റ് ന​ഷീ​ദ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ​ത്ത​ട​വു​കാ​രു​ടെ ശി​ക്ഷ റ​ദ്ദാ​ക്കാ​നും അ​യോ​ഗ്യ​ത ക​ല്പി​ക്ക​പ്പെ​ട്ട എം​പി​മാ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​നും ഒ​ന്നി​ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ മാ​ല​ദ്വീ​പി​ൽ രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി പി​ടി​മു​റി​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ പ​ട്ടാ​ള​ത്തെ അ​യ​ച്ച് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ന​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.