അ​ധ്യാ​പ​ക​ർ​ക്കു തോ​ക്ക് ന​ൽ​കൂ; വെ​ടി​വ​യ്പ് ത​ട​യാ​ൻ പോം​വ​ഴി​യു​മാ​യി ട്രം​പ്
Thursday, February 22, 2018 10:07 PM IST
ന്യു​യോ​ർ​ക്ക്: യു​എ​സ് സ്കൂ​ളു​ക​ളി​ലെ വെ​ടി​വ​യ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വി​വാ​ദ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കൂ​ട്ട​ക്കൊ​ല​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കും തോ​ക്കു​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. ക​ഴി​ഞ്ഞ​യാ​ഴ്ച ഫ്ളോ​റി​ഡ​യി​ലെ പാ​ർ​ക്ലാ​ൻ​ഡി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​വ​രു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം വൈ​റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ട്രം​പ് ഈ ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

തോ​ക്ക് കൈ​വ​ശ​മു​ള്ള ഒ​രു അ​ധ്യാ​പ​ക​ർ ഒ​പ്പ​മു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ക്കു​ക​ൾ. നി​ല​വി​ലെ "​തോ​ക്ക്’ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കൂ​ടു​ത​ൽ തോ​ക്കു​ക​ളാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി. ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം യു​ക്തി​ര​ഹിത​മാ​ണെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ഏ​റെ​യും. ഇ​തോ​ടെ ട്വി​റ്റ​റി​ൽ ട്രം​പ് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി. അ​ധ്യാ​പ​ക​ർ തോ​ക്ക് സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ അ​ക്ര​മി പി​ന്തി​രി​യു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. ഇ​തി​നെ​തി​രേ​യും ട്വി​റ്റ​റി​ൽ ട്രോ​ളു​ക​ൾ ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.